12:12pm 28 September 2026
NEWS
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു
02/08/2025  11:16 AM IST
nila
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു

ട്രെയിനിൽ നിന്നും ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു. കോഴിക്കോട് കൊയിലാണ്ടി റയിൽവെ സ്റ്റേഷനിലാണ് സംഭവം. ബെംഗളൂരു ബൊമ്മക്കൽ സ്വദേശിയായ കൃഷ്ണപ്പയുടെ മകൻ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ഇന്നു രാവിലെ കൊയിലാണ്ടി സ്റ്റേഷനിലൂടെ കടന്നുപോയ  സന്തരാഗാഛി- ഹൈദരാബാദ് സൂപ്പർ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു ശിവശങ്കർ. ഈ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. 

ട്രെയിൻ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്​ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലെത്തിയതോടെ ഇയാൾ പ്ലാറ്റ്ഫോമിലെക്ക് ചാടുകയായിരുന്നു. ഇതോടെ ​ഗുരുതരമായി പരിക്കേറ്റ  ശിവശങ്കറിന്റെ ഇരുകാലുകളും വേർപ്പെട്ടിരുന്നു. കൊയിലാണ്ടി ഫയർഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img